About

ഡി ബി കോളേജ് കീഴൂരിന്റെ ചരിത്രം

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതും, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി (കോട്ടയം) യുടെ അഫിലിയേഷനുള്ളതുമായ ഡി. ബി. കോളേജ് കീഴൂർ, ഒക്ടോബർ 1, 2002 ൽ പ്രവർത്തനമാരംഭിച്ചു.
കോട്ടയം ജില്ലയിലെ മുൻനിരയിലുള്ള കോളേജുകളിൽ ഒന്നാണ് കീഴൂർ ഡി. ബി. കോളേജ്. ചുരുങ്ങിയ കാലയളവിൽ തന്നെ പത്തിലധികം യൂണിവേഴ്സിറ്റി റാങ്കുകൾ കരസ്ഥമാക്കിയെന്നത് തന്നെ ഈ കലാലയത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മേന്മ വിളിച്ചോതുന്നു.
ഇതിനോടൊപ്പം തന്നെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിൽ കലാപ്രതിഭപ്പട്ടം, നാഷണൽ സർവീസ് സ്‌കീമിലെ മികച്ച യൂണിറ്റ്, മികച്ച പ്രോഗ്രാം കോ ഓർഡിനേറ്റർ, മികച്ച വോളന്റിയർ, ഇന്റർ കോളേജിയറ്റ് ക്വിസ് മത്സരങ്ങളിൽ തുടർച്ചയായ ഒന്നാം സ്ഥാനം, ഇന്റർ കോളേജിയറ്റ് കായിക മത്സരങ്ങളിലെ മികച്ച പ്രകടനങ്ങൾ എന്നിവയെല്ലാം തന്നെ വിദ്യാഭ്യാസ രംഗത്ത് ദശകങ്ങൾ പാരമ്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി മാറ്റുരച്ചു നേടിയതാണെന്നത് ഈ വിജയങ്ങളുടെ ശോഭ പതിന്മടങ്ങ് കൂട്ടുന്നു.